ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് സു​മ​ന​സു​ക​ളു​ടെ പി​ന്തു​ണ തേ​ടും
Tuesday, September 17, 2019 12:41 AM IST
കോ​ഴി​ക്കോ​ട്: ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രും അ​നാ​ഥ​രു​മാ​യ കു​ട്ടി​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും പി​ന്തു​ണ വേ​ണ​മെ​ന്ന് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ല്‍ ബോ​ഡി​യോ​ഗം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സമീപം വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് സ്ഥാപനം പ്ര​വ​ര്‍​ത്തിക്കുന്നത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് അ​ടു​ത്തു​ള്ള കേ​ന്ദ്ര​മാ​യ​തി​നാ​ല്‍ മ​റ്റ് ജി​ല്ല​ക​ളി​ല്‍ ല​ഭി​ക്കു​ന്ന സ്ഥി​ര​മാ​യി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ ഇ​വി​ടേ​ക്ക് അ​യ​ക്കു​ന്നു​ണ്ട്.
ഒ​ന്‍​പ​ത് കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യു​ള്ള​ത്. സെ​റി​ബ്ര​ല്‍ പാ​ള്‍​സി, ച​ല​ന​വൈ​ക​ല്യ​ങ്ങ​ള്‍, വ​ള​ര്‍​ച്ചാ കു​റ​വ് തു​ട​ങ്ങി​യ ബു​ദ്ധി​മു​ട്ടു​ള്ള​വ​രാ​ണ് കു​ട്ടി​ക​ള്‍. ഇ​വ​ര്‍​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ​യും ഫി​സി​യോ തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി തു​ട​ങ്ങി​യ ചി​കി​ത്സ​ക​ളും ന​ല്‍​കി വ​രു​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും കു​ട്ടി​ക​ളു​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍​ക്കു​മാ​യാ​ണ് പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ള്‍ സ്വ​രൂ​പി​ക്കാ​ന്‍ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ല്‍ ബോ​ഡി​യോ​ഗം തീ​രു​മാ​നി​ച്ച​ത്.
കേ​ന്ദ്ര​ത്തി​ന് സ്ഥി​ര​മാ​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തി വ​രു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ല്‍ അ​മ്മ​ത്തൊ​ട്ടി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. സാ​ക്ഷ​ര​താ ഭ​വ​നി​ല്‍ ചേ​ര്‍​ന്ന വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ എ​ഡി​സി നി​ബു സി. ​കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശി​ശു​ക്ഷേ​മ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. ഭാ​ര​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​ന്‍, ജോ​യി​ന്റ് സെ​ക്ര​ട്ട​റി വി.​ടി. സു​രേ​ഷ്, ട്ര​ഷ​റ​ര്‍ പി. ​ര​ജ​നി, മ​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി- ജ​ന​റ​ല്‍ ബോ​ഡി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​മി​തി​യു​ടെ 2018-19 വ​ര്‍​ഷ​ത്തെ വ​ര​വ് ചെ​ല​വു ക​ണ​ക്കും വാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും യോ​ഗം പാ​സാ​ക്കി.