പാലാരിവട്ടം പാ​ലം പുതുക്കിപ്പണി​യാ​നു​ള്ള പ​ണം പ്ര​തി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​ം: ഡി​വൈ​എ​ഫ്ഐ
Tuesday, September 17, 2019 12:42 AM IST
കോ​ഴി​ക്കോ​ട്: പാ​ലാ​രി​വ​ട്ടം പാ​ലം പു​തു​ക്കിപ്പ​ണി​യാ​നു​ള്ള പ​ണം ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ. ക​ഴി​ഞ്ഞ യുഡിഎ​ഫ് ഭ​ര​ണ​കാ​ല​ത്തെ എ​ല്ലാ പ്ര​ധാ​ന മ​രാ​മ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. അ​ഴി​മ​തി​യി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും പ​ങ്കു​ണ്ട്. ദേ​ശി​യ​പാ​ത അ​ഥോറിറ്റി ചെ​യ്യേ​ണ്ട ജോ​ലി ത​ങ്ങ​ൾ ചെ​യ്തോ​ളാ​മെ​ന്ന് പ​റ​ഞ്ഞ് ഏ​റ്റെ​ടു​ത്ത കാബിന​റ്റ് യോ​ഗ​മാ​ണ് അ​ഴി​മ​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രമെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
മ​ര​ട് ഫ്‌ളാറ്റ് വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. അ​നാ​സ്ഥ വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്ക​ണം. ക്വാ​റി ഖ​ന​നം പൊ​തു​മേ​ഖ​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണം. ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ർ​ത്താ​ൻ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. പി​എ​സ് സി ​പ​രീ​ക്ഷ മ​ല​യാ​ള​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഡി​വൈ​എ​ഫ്ഐ സ്വാ​ഗ​തം ചെ​യ്യു​ന്നു​. പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​നം മാ​തൃ​ക​പ​ര​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു.
പ്രകൃതി ദു​ര​ത്തി​ൽപ്പെ​ട്ട​വ​രെ സാ​ധാ​ര​ണ​ജീ​വി​ത​ത്തി​ലേ​ക്ക് തിരിച്ചുകൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഡി​വൈ​എ​ഫ്ഐ ന​ട​പ്പാ​ക്കി​യ സ്മൈ​ൽ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 307 വീ​ടു​ക​ളാ​ണ് സൈ​ക്കോ​ള​ജി, എം​എ​സ്ഡ​ബ്ല്യു ബി​രു​ദ​ദാ​രി​ക​ളും ഡി​വൈ​എ​ഫ്ഐ വോളണ്ടിയർമാരും അ​ട​ങ്ങി​യ സ്മൈ​ൽ ടീം ​സ​ന്ദ​ർ​ശി​ച്ച​ത്.
സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി എ.​എ. റ​ഹീം, പ്ര​സി​ഡ​ന്‍റ് എ​സ്. സ​തീ​ഷ്, ട്ര​ഷ​റ​ർ എ​സ്.​കെ. സ​ജീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.