യു.​ടി. തി​ഥി​ന്‍​രാ​ജ് പു​ര​സ്‌​കാ​രം സെ​ന്‍റ​് മൈ​ക്കി​ള്‍​സ് ഗേ​ള്‍​സ് സ്‌​കൂളി​ന്
Wednesday, September 18, 2019 12:32 AM IST
കോ​ഴി​ക്കോ​ട് : പ​തി​നാ​ലാ​മ​ത് യു.ടി. തി​ഥി​ന്‍​രാ​ജ് പു​ര​സ്‌​കാര​ത്തി​ന് സെ​ന്‍റ​് മൈ​ക്കി​ള്‍​സ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂളി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പു​തി​യ​മാ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ലാ​ണ് പുരസ്കാരമെന്ന് തി​ഥി​ന്‍​രാ​ജ് ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ യു.​ടി. രാ​ജ​ന്‍, സെ​ക്ര​ട്ട​റി എം.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ വാർത്താസമ്മേളനത്തിൽ അ​റി​യി​ച്ചു.
23-ന് ​ഉ​ച്ച​ കഴിഞ്ഞ് ര​ണ്ടി​ന് സ്‌​കൂളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ പു​ര​സ്‌​കാരം സ​മ​ര്‍​പ്പി​ക്കും. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ച​ക്കാ​ല​യ്ക്ക​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. സ്കൂളി​ലെ 42 ക്ലാ​സ് ലൈ​ബ്ര​റി​കൾക്ക് തി​ഥി​ന്‍​രാ​ജ് ട്ര​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി കൈ​മാ​റു​ം.

വെ​ൽ​ഡിം​ഗി​നി​ടെ ഇ​രു​മ്പ് പൈ​പ്പ്
110 കെ​വി ലൈ​നി​ൽ പ​തി​ച്ചു

നാ​ദാ​പു​രം: പു​റ​മേ​രി ടൗ​ണി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ നി​ർ​മാ​ണ​ത്തി​നി​ടെ ഇ​രു​മ്പ് പൈ​പ്പ് 110 കെ​വി ലൈ​നി​ൽ പ​തി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കഴിഞ്ഞദിവസം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.
രണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ജോ​ലി​ചെയ്തിരുന്ന​ത്. പൈ​പ്പ് ലൈ​നി​ൽ പ​തി​ച്ച​തോ​ടെ വ​ൻ ശ​ബ്ദ​ത്തി​ൽ സ്ഫോ​ട​ന​ം ഉ​ണ്ടാ​യി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേൽക്കുകയും ചെയ്തു. പ്രദേശത്തു വൈ​ദ്യു​തി മുടങ്ങി. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി​ പൈ​പ്പ് നീ​ക്കം ചെ​യ്ത് വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ച്ചു.