പേ​രാ​മ്പ്ര​യി​ല്‍ 1.36 ഏ​ക്ക​ര്‍ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു
Wednesday, September 18, 2019 12:34 AM IST
പേ​രാ​ന്പ്ര: പേ​രാ​മ്പ്ര​യി​ല്‍ റ​ഗു​ലേ​റ്റ​ഡ് മാ​ര്‍​ക്ക​റ്റി​നാ​യി ഏ​റ്റെ​ടു​ത്ത 1.36 ഏ​ക്ക​ര്‍ ഭൂ​മി മു​ന്‍ ഉ​ട​മ​ക​ള്‍​ക്ക് തി​രി​കെ ന​ല്‍​കാ​നു​ള്ള 2003 ലെ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യും ഭൂ​മി​യു​ടെ അ​വ​കാ​ശം സ​ര്‍​ക്കാ​രി​ല്‍ നി​ക്ഷി​പ്ത​മാ​ക്കി​യും റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
മ​ല​ബാ​ര്‍ റ​ഗു​ലേ​റ്റ​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് ക​മ്മിറ്റി​ക്കു വേ​ണ്ടി 1958 ലാ​ണ് പേ​രാ​മ്പ്ര മേ​ഞ്ഞാ​ണ്യം വി​ല്ലേ​ജി​ലെ സ​ര്‍​വെ ന​മ്പ​ര്‍ 84/243ല്‍ ​ഉ​ള്‍​പ്പെ​ട്ട ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. റ​ഗു​ലേ​റ്റ​ഡ് മാ​ര്‍​ക്ക​റ്റ് പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഭൂ​മി സ​ര്‍​ക്കാ​രി​ലേ​ക്ക് വ​ക​യി​രു​ത്തു​ന്ന​തി​നു പ​ക​രം ഉ​ട​മ​ക​ള്‍​ക്ക് ത​ന്നെ തി​രി​ച്ചു​ന​ല്‍​കി 2003 ല്‍ ​അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി തി​രി​ച്ചു​ന​ല്‍​കാ​നു​ള്ള 2003ലെ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യും ഭൂ​മി​യു​ടെ അ​വ​കാ​ശം റ​വ​ന്യൂ വ​കു​പ്പി​ല്‍ ത​ന്നെ നി​ക്ഷി​പ്ത​മാ​ക്കി​യും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
ഭൂ​മി ഏ​റ്റെ​ടു​ത്ത് കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തെ സം​ര​ക്ഷി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഇന്നലെ ഭൂ​മി ഏ​റ്റെ​ടു​ത്തു.
പേ​രാ​മ്പ്ര ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഭൂ​മി​യാ​ണ് അ​ന്യാ​ധീ​ന​പ്പെ​ട്ടു​പോ​കാ​തെ സ​ര്‍​ക്കാ​രി​ല്‍ നി​ക്ഷി​പ്ത​മാ​ക്കി​യ​ത്. പേ​രാ​മ്പ്ര എം​എ​ല്‍​എ​യും മ​ന്ത്രി​യു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്.