എ​ര​ഞ്ഞി​ക്ക​ലി​ലെ മോ​ഷ​ണം; പ്ര​തി പി​ടി​യി​ല്‍
Thursday, September 19, 2019 12:23 AM IST
കോ​ഴി​ക്കോ​ട് : എ​ര​ഞ്ഞി​ക്ക​ലി​ലെ മോ​ഷ​ണ​പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ഒ​രു പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ന്ന​ശേ​രി കൊ​ല്ലോ​ട്ടു​ക​ണ്ടി ഷൈ​ജു(39)​വിനെ​യാ​ണ് നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ.​അ​ഷ്‌​റ​ഫി​ന്‍റെ നേതൃത്വത്തി​ലുള്ള പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

അ​ന്ന​ശേ​രി​യി​ല്‍ മ​ത്സ്യ​വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ് ഷൈ​ജു. അ​മ്പ​ല​പ്പ​ടി വ​ളു​വി​ല്‍ പ്ര​ഭാ​ക​ര​ന്‍റെ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് 20 പ​വ​ന്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച പ​ക​ലാ​ണ് മോ​ഷ​ണം നടന്നത്. തൊ​ട്ട​ടു​ത്ത സി​സി​ടി​വി​യി​ല്‍ കാ​മ​റ​യി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നു.

ഇ​തോ​ടെ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് എ​ളു​പ്പ​മാ​യി. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ എ​ര​ഞ്ഞി​ക്ക​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന മോ​ഷ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ഷൈ​ജു​വാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം എ​ര​ഞ്ഞി​ക്ക​ല്‍ ക​മ്മ​ന​പ്പു​റ​ത്ത് അ​നി​ല്‍​കു​മാ​റി​ന്‍റെ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് 7.5 പ​വ​നും 15,000 രൂ​പ​യും മോ​ഷ​ണം പോ​യി​രു​ന്നു. കൂ​ടാ​തെ ക്ഷേ​ത്ര​ത്തി​ലും വീ​ടു​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. കു​റു​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലും പ​ടി​യേ​രി താ​ഴ​ത്തെ ജ​നാ​ര്‍​ദ്ദന​ന്‍റെ വീ​ട്ടി​ലു​മാ​ണ് മോ​ഷ്ടാ​വ് ക​യ​റി​യ​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​തേ​സ​മ​യം ക്ഷേ​ത്ര​ത്തി​ലും വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മൊ​ക​വൂ​ര്‍ റോ​ഡി​ന് സ​മീ​പം നി​ര്‍​മാ​ണ​ത്തി​ലു​ള്ള വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡി​ല്‍ ക​ണ്ട അ​പ​രി​ചി​ത​ന്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ള്‍ . നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളും ഇ​പ്പോ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ ഷൈ​ജു​വും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഷൈ​ജു നേ​ര​ത്തെ മോ​ഷ​ണ​കേ​സു​ക​ളി​ലൊ​ന്നും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. എ​ല​ത്തൂ​ര്‍ എ​സ്‌​ഐ വി.​ജ​യ​പ്ര​സാ​ദും സം​ഘ​വുമാണ് പ്ര​തി​യെ പി​ടി​കൂ​ടിയത്.