വ​ട​യം​ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം
Friday, September 20, 2019 12:44 AM IST
കു​റ്റ്യാ​ടി: നെ​ല്ലി​ക്ക​ണ്ടി ഭാ​ഗ​ത്തെ ക്ഷേ​ത്ര ഭ​ണ്ഡാ​ര​വും ക​ട​യു​ടെ ഷ​ട്ട​റും പൊ​ട്ടി​ച്ച് മോ​ഷ​ണം. വ​ട​യം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ന​ട​യി​ലെ ഭ​ണ്ഡാ​ര​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തെ പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ച മ​റ്റൊ​രു ഭ​ണ്ഡാ​ര​ത്തി​ന്‍റെ​യും താ​ഴു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.​
കി​ഴ​ക്കേ​ര ര​വി​യു​ടെ ക​ട​യു​ടെ ഷ​ട്ട​ർ താ​ഴു​ക​ൾ പൊ​ട്ടി​ച്ച് ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ച പ​തി​നേ​ഴാ​യി​ര​ത്തോ​ളം രൂ​പ​യും വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രു​ന്ന വ​സ്തു​ക്ക​ളും ക​വ​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് ക​ട തു​റ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് പൂ​ട്ട് പൊ​ടി​ച്ച നി​ല​യി​ൽ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സം​ഭ​വ സ്ഥ​ല​ത്ത് വി​ര​ൽ അ​ട​യാ​ള വി​ദ​ഗ്ധ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​കു​റ്റ്യാ​ടി പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.