പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന മ​ണ​ല്‍ ‍ ലോ​റി വീ​ടി​ന്‍റെ മ​തി​ലി​ലിടി​ച്ച് മ​റി​ഞ്ഞു
Friday, September 20, 2019 12:47 AM IST
താ​മ​ര​ശേ​രി:​അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ക​ത്തു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന് വീ​ടി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത് മ​റി​ഞ്ഞു. പു​തു​പ്പാ​ടി ചെ​മ്മ​രം​പ​റ്റ​യി​ല്‍ നി​ന്ന് എ​സ്‌​ഐ അ​ബ്ദു​റ​ഹി​മാ​നും സം​ഘ​വും ലോ​റി​യ​ക്ക് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​റു​ത്താ​തെ അ​മി​ത വേ​ഗ​ത​യി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് പി​ന്‍​തു​ട​രു​ന്നു​ണ്ടെ​ന്ന് ക​ണ്ട​പ്പോ​ള്‍ ഊ​ടു​വ​ഴി​ക​ള്‍ താ​ണ്ടി ഒ​ടു​ങ്ങാ​ക്കാ​ട് കാ​ക്ക​വ​യ​ല്‍ റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് സ്രാ​മ്പി​ക്കു​ന്നു​മ്മ​ല്‍ ഷെ​റീ​ഫി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും മ​ണ​ല്‍ മോ​ഷ്ടി​ച്ച​തി​നും നി​യ​മ​പ​ര​മാ​യ ആ​ജ്ഞ ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു പോ​യ​തി​നും ലോ​റി ഡ്രൈ​വ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. ലോ​റി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.