യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം; വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്റ്റാ​ഫ് കൗ​ൺ​സി​ൽ
Sunday, September 22, 2019 1:01 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച് യു​വാ​വ് അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്റ്റാ​ഫ് കൗ​ൺ​സി​ൽ രം​ഗ​ത്തെ​ത്തി. സം​ഭ​വം ന​ട​ന്ന ദി​വ​സം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ 300 ഓ​ളം രോ​ഗി​ക​ൾ എ​ത്തി​യ​താ​യും കൂ​ടാ​തെ 57 രോ​ഗി​ക​ൾ ഒ​ബ്സ​ർ​വേ​ഷ​നി​ൽ ഉ​ള്ള​താ​യും ഇ​തി​നെ​ല്ലാം പു​റ​മെ അ​ത്യാ​ഹി​ത സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ൾ വേ​റെ​യും ഇ​തെ​ല്ലാം നോ​ക്കാ​ൻ ഒ​രു ഡോ​ക്ട​ർ​മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ഷൈ​ജു ത​ന്‍റെ മ​ക​നെ കാ​ണി​ക്കാ​ൻ എ​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​സ​മ​യം ഡോ​ക്ട​ർ അ​ത്യാ​ഹി​ത സ്വ​ഭാ​വ​മു​ള്ള കേ​സ് നോ​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ഊ​ഴം വ​രെ കാ​ത്തു നി​ൽ​ക്കാ​ൻ ക്ഷ​മ​യി​ല്ലാ​തെ ഷൈ​ജു ഡോ​ക്ട​റോ​ട് ത​ട്ടി ക​യ​റി. തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും വീ​ഡി​യോ എ​ടു​ത്ത് ഫേസ്ബു​ക്കി​ൽ ലൈ​വി​ടു​ക​യാ​യി​രു​ന്നു.

ഇ​ത് ഡോ​ക്ട​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഡോ​ക്ട​റോ​ട് ത​ട്ടിക്ക​യ​റി. സം​ഭ​വ ദി​വ​സം സു​പ്ര​ണ്ട് അ​വ​ധി​യാ​യ​തി​നാ​ലാ​ണ് ഡോ​ക്ട​ർ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു പ​രാ​തി​യും പോ​ലീ​സി​നു ന​ൽ​കി​യി​ട്ടു​ണ്ട്. ഷൈ​ജു​വി​ന്‍റെ മ​ക​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ല കൊ​ണ്ടു​വ​ന്ന​ത് എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ചി​കി​ത്സ നി​ഷേ​ധി​ച്ചി​ട്ടി​ല്ല.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ച്ചാ​ണ് ജോ​ലി ചെ​യ്യ​ന്ന​തെ​ന്നും പൊ​തു പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും വ​സ്തു​ത​ക​ൾ മ​ന​സ്സി​ല​ക്ക​ണ​മെ​ന്ന് സ്റ്റാ​ഫ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​സു​നി​ൽ​കു​മാ​ർ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​ഞ്ഞു.