ദേ​വ​ഗി​രി കോ​ള​ജ് ജേതാക്കൾ
Tuesday, October 15, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ ​സോ​ണ്‍ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് വി​ജ​യി​ക​ളാ​യി. ദേ​വ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ ഫാ​റൂ​ഖ് കോ​ള​ജി​നെ​യാ​ണ് 1-0 എ​ന്ന സ്കോ​റി​ന് ദേ​വ​ഗി​രി കോ​ള​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്.
സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ദേ​വ​ഗി​രി കോ​ള​ജ് എം​എ​എം​ഒ കോ​ള​ജ് മു​ക്ക​ത്തി​നെ​യും (2-1) ഫാ​റൂ​ഖ്കോ​ള​ജ് ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ് മു​ട്ടി​ലി​നേ​യും (5-4 പെ​നാ​ൽ​ട്ടി) ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നാ​ല് ടീ​മു​ക​ളും ഇ​ന്‍റ​സോ​ണ്‍ മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി. 62 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ചാ​ന്പ്യ​ൻ​ഷി​പ്പ് ദേ​വ​ഗി​രി കോ​ള​ജും ഫാ​റൂ​ഖ് കോ​ള​ജും സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.