‘ഇ​ണ​ക്കം 2019' ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​ഠ​ന​യാ​ത്ര ഫ്ലാഗ് ഓ​ഫും
Tuesday, October 15, 2019 12:36 AM IST
പേ​രാ​മ്പ്ര: ജ​ന്തു​ക്ഷേ​മ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​നു​ഷ്യ​രെ​പ്പോ​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍​ക്കും തു​ല്യ​പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ണ​ക്കം 2019" പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​ഠ​ന​യാ​ത്ര ഫ്‌​ളാ​ഗ് ഓ​ഫും ന​ട​ത്തി.
നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​പി സ്‌​കൂളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളാ​യ 50 വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ര്‍​വക​ലാ​ശാ​ല​യി​ലേ​ക്ക് പ​ഠ​ന​യാ​ത്ര​യും വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ട​ണ്ട്.
വെ​ള്ളി​യൂ​ര്‍ എ​യു​പി സ്‌​കൂളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​ദ്ഘാ​ട​ന​വും ഫ്‌​ളാ​ഗ് ഓ​ഫും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നിർവഹിച്ചു. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ഴി​ക്കോ​ട് ചീ​ഫ് വെ​റ്ററി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​നീ​ന​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ടി.​ബി. ക​ല്പ​ത്തൂ​ര്‍, വി.​കെ. അ​ജി​ത, ഷി​ജി കൊ​ട്ടാ​റ​ക്ക​ല്‍, നൊ​ച്ചാ​ട് സീ​നി​യ​ര്‍ വെ​റ്റ​ന​റി സ​ര്‍​ജ​ന്‍ സു​രേ​ഷ് ഓ​റ​നാ​ഡി, പ​ഠ​ന​യാ​ത്ര ക​ണ്‍​വീ​ന​ര്‍ ടി.​കെ. നൗ​ഷാ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഷ​റ​ഫ്, കെ. ​മ​ധു​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.