കൂ​ട​ര​ഞ്ഞി​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി: മു​സ്ലിം ​ലീ​ഗി​നു​ള്ള പി​ന്തു​ണ കോ​ൺ​ഗ്ര​സ് പി​ൻ​വ​ലി​ക്കു​ന്നു
Wednesday, October 16, 2019 12:17 AM IST
മു​ക്കം: കൂ​ട​ര​ഞ്ഞി​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ് ലിം ​ലീ​ഗി​ലെ വി.​എ. ന​സീ​റി​ന് ന​ൽ​കു​ന്ന പി​ന്തു​ണ കോ​ൺ​ഗ്ര​സ് പി​ൻ​വ​ലി​ക്കു​ം.
ഇ​ത് സം​ബ​ന്ധി​ച്ച ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം യു​ഡി​എ​ഫി​ന്‍റെ മ​ണ്ഡ​ലം, ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ് പ​ള​ളി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഏ​ഴ്, എ​ൽ​ഡി​എ​ഫ് ആ​റ്, യു​ഡി​എ​ഫ് സ്വ​ത​ന്ത്ര ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല.
ആ​ദ്യ​ത്തെ ര​ണ്ട് വ​ർ​ഷം യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​യും ശേ​ഷ​മു​ള്ള 15 മാ​സം കേ​ര​ള കോ​ൺ​ഗ്ര​സും പി​ന്നീ​ട് 10 മാ​സം മു​സ് ലിം ​ലീ​ഗും അ​വ​സാ​ന​ത്തെ 11 മാ​സം കോ​ൺ​ഗ്ര​സി​നും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കാ​മെ​ന്നും ആ​ദ്യ​ത്തെ ര​ണ്ട് വ​ർ​ഷം ലീ​ഗി​നും പി​ന്നീ​ടു​ള്ള മൂ​ന്ന് വ​ർ​ഷം കോ​ൺ​ഗ്ര​സി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കാ​മെ​ന്നും നേ​ര​ത്തെ ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് പ​റ​യു​ന്നു. പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​യാ​തെ സ്വ​ത​ന്ത്ര​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​തെ ലീ​ഗും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ധാ​ര​ണ​ക​ളു​ടെ ലം​ഘ​ന​മാ​ണ്.
വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​ൻ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ ലീ​ഗി​ന് അ​വ​കാ​ശ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കി​ട്ടു​മെ​ന്ന ഉ​റ​പ്പ് വേ​ണ​മെ​ന്ന് മു​സ്ലീം ലീ​ഗും പ​റ​യു​ന്നു. അ​തേ സ​മ​യം ത​ന്നെ പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മേ​രി ത​ങ്ക​ച്ച​ന് വോ​ട്ട് ചെ​യ്യി​ല്ലെ​ന്നും പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫും പ​റ​ഞ്ഞു.
ആ​ദ്യ​ത്തെ ര​ണ്ട് വ​ർ​ഷം തനി​ക്ക് അ​നു​വ​ദി​ച്ച​താ​ണ്. ഒ​രു വ​ർ​ഷം ആ​കും മു​ൻ​പ് എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് അ​വി​ശ്വാ​സം കൊ​ണ്ട് വ​ന്ന​വ​രാ​ണ് മേ​രി ത​ങ്ക​ച്ച​ൻ. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​യു​ഡി​എ​ഫ് വി​ട്ട സ​മ​യ​ത്താ​യി​രു​ന്നു അ​വി​ശ്വാ​സ പ്ര​മേ​യം വ​ന്ന​ത്. പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്ക​ണ​മെ​ന്ന പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ലെ ഗ്രേ​സി കീ​ല​ത്തി​ന് അ​യോ​ഗ്യ​ത​യും വ​ന്നു. കോ​ൺ​ഗ്ര​സി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളാ​യ ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ,സ​ണ്ണി പെ​രുംകി​ലം ത​റ​പ്പേ​ൽ, ഏ​ലി​യാ​മ്മ ഇ​ട​മു​ളി​യി​ൽ എ​ന്നി​വ​രാ​ണ് പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ൽ ഭ​ര​ണ സ​മി​തി നി​ലം​പ​തി​ക്കും.
യു​ഡി​എ​ഫി​ലെ ഒ​രം​ഗ​ത്തി​ന് വോ​ട്ട​വ​കാ​ശം ഇ​ല്ലാ​ത്ത​തി​നാ​ൽ യു​ഡി​എ​ഫി​ന് അ​ഞ്ച് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ മാ​ത്ര​മാ​കും.