ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ലൈ​ന്‍ പ്ര​വൃ‍​ത്തി വൈ​കു​ന്നു
Wednesday, October 16, 2019 12:19 AM IST
നാ​ദാ​പു​രം: അ​രീ​ക്ക​ര കു​ന്ന് ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലേ​ക്ക് 11 കെ​വി ലൈ​ന്‍ വ​ലി​ക്കു​ന്ന​ത് വൈ​കു​ന്ന​താ​യി പ​രാ​തി. നി​ല​വി​ല്‍ ത്രി ​ഫെ​യ്‌​സ് ലൈ​ന്‍ മാ​റ്റി വൈ​ദ്യു​തി ത​ട​സ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യെ തു​ട​ര്‍​ന്നാ​ണ് പ്ര​വൃത്തി ആ​രം​ഭി​ച്ച​ത്.
ഒ​രു കോ​ടി​യി​ല്‍ പ​രം രൂ​പ​യ്ക്ക് പ്രാ​ദേ​ശി​ക ക​രാ​റു​ക്കാ​ര​നാ​ണ് ജോലി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. ഒ​രു വ​ര്‍​ഷം മു​മ്പ് തു​ട​ങ്ങി​യ പ്ര​വൃ‍​ത്തി ഇ​ഴ​ഞ്ഞ് നീ​ക്കു​ക​യാ​ണ്. ന​വം​ബ​ര്‍ 15ന് ​മു​മ്പ് തീ​ര്‍​ക്കേ​ണ്ട ജോ​ലി ഇ​തു​വ​രെ​യാ​യി​ട്ടും തീ​ര്‍​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ചി​യ്യൂ​ര്‍ സ​ബ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് നേ​രി​ട്ട് ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തീ​ക്കാ​നാ​ണ് ക​രാ​ര്‍. വൈ​ദ്യു​തി ലൈ​ന്‍ പ്ര​വൃത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി അ​ധി​കൃ​ത​ര്‍ ഓ​ഫാ​ക്കി​യി​ടാ​റാ​ണ് പ​തി​വ്. പ​ക​ല്‍ സ​മ​യം വൈ​ദ്യു​തി​യി​ല്ലാ​ത്ത​ത് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​രെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.