ബി.​പി മൊ​യ്തീ​ൻ സേ​വാ​മ​ന്ദി​ർ 20 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Wednesday, October 16, 2019 12:19 AM IST
മു​ക്കം: എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെ​യ്ത് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ മു​ക്കം ബി.​പി. മൊ​യ്തീ​ൻ സേ​വാ​മ​ന്ദി​ർ 20 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ഉ​ദ്ഘാ​ട​നം 20 ന് ​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ക്കു​ം .
ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ലാ​ണ് മു​ക്കം മേ​ഖ​ലാ ബാ​ങ്കി​ന് സ​മീ​പ​ത്ത് മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.
സി​നി​മാ​ന​ട​ൻ ദി​ലീ​പി​ന്‍റെ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ജി​ബി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ നി​ല നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. മ​റ്റ് നി​ല​ക​ൾ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ലൈ​ബ്ര​റി, വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സാ​യാ​ഹ്ന സ്വ​ർ​ഗം, വ​നി​ത​ക​ൾ​ക്കു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം, സ്ത്രീ ​ര​ക്ഷാ കേ​ന്ദ്രം, കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​ർ, ക​രു​ത​ൽ കേ​ന്ദ്രം, പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്രം, നി​യ​മ സ​ഹാ​യ കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും. എം.​കെ രാ​ഘ​വ​ൻ എം.​പ മു​ഖ്യാ​തി​ഥി​യാ​കും.