മു​പ്പ​താം​മൈ​ലി​ൽ പു​ലി​യു​ടെ കാ​ൽ​പ്പാ​ട്; ഭയക്കേണ്ടതില്ലെന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ
Thursday, October 17, 2019 12:30 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം മു​പ്പ​താം​മൈ​ലി​ലെ കൃ​ഷി​യി​ട​ത്തി​ൽ പു​ലി​യെ ക​ണ്ടു​വെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ​മേ​ഖ​ല​യി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. കാ​ട്ടു​പ​ന്നി​യെ പു​ലി പി​ടി​കൂ​ടു​ന്ന​ത് ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ ചെ​ളി​ക്കു​ഴി​യി​ലാ​ണ് കാ​ട്ടു​പ​ന്നി​യു​ടേ​യും പു​ലി​യു​ടെ​യും കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​യാ​ണ് ചെ​ത്തു​തൊ​ഴി​ലാ​ളി​ ബി​ജു തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ പു​ലി പ​ന്നി​യെ പി​ടി​കൂ​ടു​ന്ന​ത് ക​ണ്ട​ത്. ഒച്ച വച്ചതോടെ പു​ലി ന​ട​ന്ന​ക​ന്നു​വെ​ന്നുവെ​ന്നാണ് ബി​ജു പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ വ​ന​മേ​ഖ​ല​യി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ൽ​പ്പാ​ടു​ക​ളൊ​ന്നും കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മ​നു​ഷ്യ​രെ​യോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യോ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യുടെ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

ക​ക്ക​യം ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഡെ​പ്യൂ​ട്ടി റേഞ്ച​ർ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​കെ.​സ​ഹ​ദേ​വ​ൻ, വാ​ച്ച​ർ ഷാ​ജു പ​ളി​ക്ക​ൽ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ഏ​ക​ദേ​ശം നൂ​റ് മീ​റ്റ​റോ​ളം ദൂ​രെ​യാ​ണ് വ​നാ​തി​ർ​ത്തി. ഈ ​പ്ര​ദേ​ശ​ത്ത് മൂ​ന്ന് പു​ലി​ക്കുഞ്ഞു​ങ്ങ​ളെ പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ടി​ട്ടു​ള്ള​താ​യും പ​റ​യു​ന്നു​ണ്ട്.

കൂ​ടാ​തെ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പു​ലി​യു​ടെ ഗ​ർ​ജ്ജ​ന​ം കേ​ൾ​ക്കാ​റു​ണ്ടെ​ന്നും സ​മീ​പ​വാ​സി​യാ​യ മാ​നാ​മ്പു​റ​ത്ത് സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. മേ​ഖ​ല​യിൽ പ​ല​ത​വ​ണ​ പു​ലി​യെ​ക​ണ്ടു​വെ​ന്ന വി​വ​രം അ​റി​യി​ച്ചി​ട്ടും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.
നി​രീ​ക്ഷ​ണ​ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാരുടെ ആ​വ​ശ്യ​ം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, വാ​ർ​ഡ് മെം​മ്പ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജി. സ​ജീ​വ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി സംസാരിച്ചു.