തി​രു​വ​മ്പാ​ടി​യി​ലെ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​ശാ​ല​യ്ക്കെ​തി​രേ മു​സ്ലീം യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ന​ട​ത്തി
Thursday, October 17, 2019 12:30 AM IST
തി​രു​വ​മ്പാ​ടി: സ്കൂ​ളി​നും മ​ത​സ്ഥാ​പ​ന​ങ്ങ​ൽ​ക്കും സ​മീ​പ​ത്താ​യി സ​ർ​വ്വ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ മ​ദ്യ​ശാ​ല അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ന​ട​ത്തി. തി​രു​വ​മ്പാ​ടി ബ​സ്റ്റാ​ൻഡിന് സ​മീ​പ​മു​ള്ള സ്‌​റ്റേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി ദ​ളി​ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. സു​നീ​ർ അ​ധ്യ​ക്ഷ​നാ​യി. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് നേ​രെ ക​ണ്ണ​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
സ​ലാം തേ​ക്കും​കു​റ്റി, ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ, പി.​പി.​എ. ജ​ലീ​ൽ, റാ​ഫി മു​ണ്ടു​പാ​റ, കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ, എ.​കെ. മു​ഹ​മ്മ​ദ്,നാ​സ​ർ തേ​ക്കും​തോ​ട്ടം, മു​സ്ത​ഫ ക​മാ​ൽ, സാ​ഫി​ർ ദാ​രി​മി, ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, റ​ഫീ​ഖ് തെ​ങ്ങി​ൻ​ചാ​ലി​ൽ, അ​റ​ഫി കാ​ട്ടി​പ​രു​ത്തി, ശ​രീ​ഫ് വെ​ണ്ണ​ക്കോ​ട്, ജി​ഹാ​ദ് ത​റോ​ൽ,ന​സീ​ർ ത​ട​പ​റ​മ്പി​ൽ, ഒ.​ടി.​അ​ല​വി, ജൗ​ഹ​ർ പു​ന്ന​ക്ക​ൽ, അ​ൻ​വ​ർ മു​ണ്ടു​പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.