കൊ​ടി​യ​ത്തൂ​ർ സ​മ്പൂ​ർ​ണ നെ​ൽ​കൃഷി ഗ്രാ​മ​മാ​കുന്നു
Thursday, October 17, 2019 12:33 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ്ണ നെ​ൽ​കൃഷി ഗ്രാ​മ​വാ​നൊ​രു​ങ്ങു​ന്നു. ചു​ള്ളി​ക്കാ​പ​റ​മ്പ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന നെ​ൽ ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള ശി​ല്പ​ശാ​ല​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
ചെ​റു​വാ​ടി ക​ല്ല​ൻ തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ലൂ​ടെ​യു​ണ്ടാ​യ നേ​ട്ടം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നെ​ൽ​കൃഷി വ്യാ​പി​പ്പി​ക്കു​കു​ന്ന​ത്. നെ​ൽ​കൃ​ഷി​യു​ടെ പ്ര​ധാ​ന ഉ​റ​വി​ട​മാ​യ കൊ​ടി​യ​ത്തൂ​ർ, ചെ​റു​വാ​ടി, കാ​ര​ക്കു​റ്റി പ്ര​ദേ​ശ​ങ്ങ​ൾ പ​ഴ​യ​കാ​ല പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കൊ​ടി​യ​ത്തൂ​ർ പാ​ട​ത്തെ ഏ​ക്ക​ർ ക​ണ​ക്കി​ന് വ​യ​ലു​ക​ളി​ലാ​ണ് വീ​ണ്ടും നെ​ൽ​കൃ​ഷി​യാ​രം​ഭി​ക്കു​ന്ന​ത്. നെ​ൽ​വ​യ​ലു​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ ഈ ​പ്ര​ദേ​ശം അ​ടു​ത്തി​ടെ വാ​ഴ​യും ക​വു​ങ്ങും കൃ​ഷി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി മൂ​ലം കു​ള​ങ്ങ​ളി​ലും മ​റ്റും വെള്ളത്തിനു നി​റ വി​ത്യാ​സം ക​ണ്ട​തോ​ടെ​യാ​ണ് വീ​ണ്ടും ജൈ​വ നെ​ൽ​കൃ​ഷി​യാ​രം​ഭി​ക്കു​ന്ന​ത്. ശി​ല്പ​ശാ​ല കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വ​കു​പ്പ് നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ന​ല്കു​ന്ന വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളെ​പ്പ​റ്റി കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് കൃ​ഷി അ​സി. ഡ​യ​ര​ക്ട​ർ ടി.​ഡി. മീ​ന വി​ശ​ദീ​ക​രി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ച​ന്ദ്ര​ൻ, ക്ഷേ​മ​ക​ര്യ സ​മി​തി അ​ധ്യ​ക്ഷ ആ​മി​ന പാ​റ​ക്ക​ൽ, മെം​ബർ​മാ​രാ​യ ചേ​റ്റൂ​ർ മു​ഹ​മ്മ​ദ്‌, ടി.​പി.​സി. മു​ഹ​മ്മ​ദ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.