കോ​ഴി വി​ത​ര​ണ പ​ദ്ധ​തി തുടങ്ങി
Thursday, October 17, 2019 11:47 PM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഷ​ന്‍ 2020യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കോ​ഴി വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍​മാ​രാ​യ മ​ഞ്ചി​ത കു​റ്റി​യാ​ക്കി​ല്‍, ജ​സി ശ്രീ​നി​വാ​സ​ന്‍, വാ​ര്‍​ഡ് മെം​മ്പ​ര്‍​മാ​രാ​യ വി.​പി.​ആ​ണ്ടി, വ​സ​ന്ത ച​ന്ദ്ര​ന്‍, ര​ത്‌​ന​വ​ല്ലി , ഷൈ​ല​ജ, വെ​റ്റി​ന​റി ഡോ​ക്റ്റ്ര്‍ ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 2019-20 വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 200 കു​ടും​ബ​ങ്ങ​ള്‍​ക്ക് 25 കോ​ഴികളെ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.