പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്
Saturday, October 19, 2019 12:26 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​നം നി​ർ​മിക്കു​ന്ന​തി​നെ​തി​രേയു​ള്ള സ്റ്റേ ​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെക്കു​റി​ച്ച് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ മ​റു​പ​ടി ന​ൽ​കാ​ത്ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ​ര​സ​മി​തി​ക്കു​വേ​ണ്ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ​.ഡി.​തോ​മ​സ് സ​മ​ർ​പ്പി​ച്ച പൊ​തു​ശ്മ​ശാ​ന നി​ർ​മ്മാ​ണം സം​ബ​ന്ധി​ച്ചു​ള്ള പ​ത്ത് കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു പ​ക​രം അ​പേ​ക്ഷ വ്യ​ക്ത​മ​ല്ലെ​ന്നു​ള്ള മ​റു​പ​ടി ന​ൽ​കി​യ​ത് അ​വ​കാ​ശ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.​ശ്മ​ശാ​ന നി​ർ​മാ​ണ​ത്തി​നെ​തി​രെ ല​ഭി​ച്ച സ്റ്റേ ​ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞും സ്റ്റേ ​നീ​ക്കം ചെ​യ്യു​വാ​ൻ പ​ഞ്ചാ​യ​ത്ത് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.​
ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു ജോ​ർ​ജ്, സൂ​പ്പി തെ​രു​വ​ത്ത്, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, സി.​എം.​നാ​രാ​യ​ണ​ൻ, ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.