കു​ടും​ബ സം​ഗ​മം ന​ട​ത്തി
Sunday, October 20, 2019 12:07 AM IST
കോ​ട​ഞ്ചേ​രി : ജൂ​ലൈ മു​ത​ൽ പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും കു​ടി​ശി​ക​യാ​യ ക്ഷാ​മാ​ശ്വാ​സം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു ) കോ​ട​ഞ്ചേ​രി യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ്‌ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് മു​ട്ട​ത്ത്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട​ഞ്ചേ​രി എ​എ​സ്ഐ പു​രു​ഷോ​ത്ത​മ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ ​വി മാ​ത്യു, ജോ​സ​ഫ് ക​ല്ലം​പ്ലാ​ക്ക​ൽ, എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ ​കെ ജേ​ക്ക​ബ്, മ​റി​യാ​മ്മ പൂ​വ​ത്തി​ങ്ക​ൽ, കെ ​പി ബേ​ബി, സെ​ബാ​സ്റ്റ്യ​ൻ ഉ​റു​മ്പി​ൽ വ​ർ​ഗീ​സ് മ​ണ്ണ​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.