മു​ന്‍​സി​ഫ് കോ​ട​തി പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Monday, October 21, 2019 12:08 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ല്‍ പു​തു​താ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട വി​ല്ലേ​ജു​ക​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ന്‍ എം​എ​ല്‍​എ വി.​എം. ഉ​മ്മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ പ​രി​ധി താ​ലൂ​ക്കാ​ണെ​ന്ന​തി​നാ​ല്‍, താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ എ​ല്ലാ വി​ല്ലേ​ജു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടേ​ണ്ട​തു​ണ്ട്. ക​ട്ടി​പ്പാ​റ, ഈ​ങ്ങാ​പ്പു​ഴ, കോ​ട​ഞ്ചേ​രി, കൂ​ട​ര​ഞ്ഞി, ഉ​ണ്ണി​കു​ളം, കാ​ന്ത​ലാ​ട്, പ​ന​ങ്ങാ​ട് വി​ല്ലേ​ജു​ക​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​വി​ല്ലേ​ജു​ക​ളെ കൂ​ടി മു​ന്‍​സി​ഫ് കോ​ട​തി പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.