പ​ക​ൽ​വീ​ട് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് നി​ർ​മി​ക്ക​ണ​മെ​ന്ന്
Monday, October 21, 2019 12:10 AM IST
കൂ​രാ​ച്ചു​ണ്ട്: വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി കൂ​രാ​ച്ചു​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന പ​ക​ൽ​വീ​ട് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ഥ​ല​ത്താ​ക​ണ​മെ​ന്ന് കേ​ര​ളാ സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും വി​ശ്ര​മ​ത്തി​നും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ചി​കി​ത്സാ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​മാ​യി നി​ർ​മി​ക്കു​ന്ന പ​ക​ൽ​വീ​ട് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ എ​ളു​പ്പ​മു​ള്ള ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് നി​ർ​മ്മി​ക്ക​ണം. പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ൾ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് മു​ൻ​പ് വൃ​ദ്ധ​മ​ന്ദി​രം നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ആ ​കെ​ട്ടി​ടം മ​റ്റു​കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​ണ്. വീ​ണ്ടും ആ ​പ​രി​സ​ര​ത്തു​ത​ന്നെ പ​ക​ൽ​വീ​ട് നി​ർ​മ്മി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്തി​ന്റെ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​റു​വ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്താ​യി കു​ന്നേ​ൽ, സു​ലൈ​മാ​ൻ ന​ടൂ​പ​റ​മ്പി​ൽ, സേ​വ്യ​ർ പൂ​ണാ​ട്ട്,പ്ര​ഭാ​വ​തി, മേ​രി വെ​ട്ടു​ക​ല്ലേ​ൽ, ക്ലാ​ര​മ്മ പാ​റ​പ്പു​റ​ത്ത്, അ​പ്പ​ച്ച​ൻ പ​ഴു​ക്കാ​കു​ളം, ദേ​വ​സ്യാ കൊ​ച്ചു​വീ​ട്ടി​ൽ, ജോ​സ് എ​ട്ടി​യി​ൽ, പി.​കെ. ത​ങ്ക​പ്പ​ൻ, ഒ. ​കു​ഞ്ഞ​ബ്ദു​ള്ള, ചാ​ക്കോ മൂ​ത്തേ​ട​ത്ത്, ജോ​സ​ഫ് എ​ളം​ബ്ലാ​ശേ​രി​ൽ ആ​ന്‍റ​ണി പ​ട​ലോ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.