വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ അ​ടി​യ​ന്തര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്
Monday, October 21, 2019 11:23 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം പ്ര​ദേ​ശ​ത്ത് അ​തി​രൂ​ക്ഷ​മാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ സ​ർ​ക്കാ​രും വ​നം​വ​കു​പ്പും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ക്ക​യം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പു​ലി ഇ​റ​ങ്ങി​യ​തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി​ട്ടും ന​ട​പ​ടി​സ്വീകരിക്കാ​ത്ത​തി​ൽ യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ബേ​ബി തേ​ക്കാ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, പോ​ളി കാ​ര​ക്ക​ട, വാ​ർ​ഡ് മെ​മ്പ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, പ​ത്രോ​സ് പ​ന്നി​വെ​ട്ടു​പ​റ​മ്പി​ൽ, രാ​ജി പ​ള്ള​ത്തു​കാ​ട്ടി​ൽ, കെ.​കെ. ജോ​ൺ​സ​ൺ, സി.​എം. മാ​ത്യു, വി​പി​ൻ പാ​റ​ക്ക​ൽ, സ​ജി കു​ഴി​വേ​ലി, നി​സാം കോ​ട്ടോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.