ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ വോ​ട്ട് ബാ​ങ്കാ​ക്കി എ​ക്കാ​ല​ത്തും കൊ​ണ്ട് ന​ട​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി
Thursday, October 24, 2019 12:27 AM IST
പേ​രാ​മ്പ്ര: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ വോ​ട്ട് ബാ​ങ്കാ​ക്കി എ​ക്കാ​ല​ത്തും കൊ​ണ്ട് ന​ട​ക്കാ​മെ​ന്ന് കേ​ര​ള​ത്തി​ലെ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍ ക​രു​തെ​ണ്ട​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. ന​രേ​ന്ദ്ര മോ​ഡി​യു​ടെ വി​ക​സ​ന രാ​ഷ്ട്രി​യ​ത്തി​നൊ​പ്പം കേ​ര​ള​വും അ​ണി​ചേ​രും. വി​ക​സ​ന രാ​ഷ്ട്രി​യം ച​ര്‍​ച്ച ചെ​യ്ത​തി​ന് എ​ന്നെ പു​റ​ത്താ​ക്കി​യ​വ​രാ​ന്ന് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും.
കോ​ണ്‍​ഗ്ര​സ് സി​പി​എം നേ​താ​ക്ക​ളെ പോ​ലെ അ​ഴി​മ​തി ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല​ല്ല പാ​ര്‍​ട്ടി​ക​ള്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ത്ത​ത്. മോ​ഡി​യു​ടെ വി​ക​സ​നം ശ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ്. ന​രേ​ന്ദ്ര മോ​ഡി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ രാ​ജ്യം സ​മ​ഗ്ര​മാ​യ വി​ക​സ​നം കൈ​വ​രി​ക്കു​ക​യാ​ണ​ന്നും. ലോ​ക​ത്ത് ത​ന്നെ ന്യൂ​ന​പ​ക്ഷം സു​ര​ക്ഷി​ത​ര്‍ മോ​ഡി ഭ​രി​ക്കു​ന്ന ഭാ​ര​ത​ത്തി​ലാ​ണ​ന്ന് അ​ബ​ദു​ള്ള​ക്കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ബി​ജെ​പി ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​യി​പോ​ത്ത് സം​ഘ​ടി​പ്പി​ച്ച ടി.​കെ. ബാ​ല​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
ഇ. ​പ​വി​ത്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ജ​യ​ച​ന്ദ്ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി മെം​മ്പ​ര്‍ എം. ​മോ​ഹ​ന​ന്‍, ക​ര്‍​ഷ​ക​മോ​ര്‍​ച്ച ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ്, കെ. ​പ്ര​ദീ​പ​ന്‍, എം. ​പ്ര​കാ​ശ​ന്‍, ടി.​കെ. ര​ജി​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.