കൂ​രാ​ച്ചു​ണ്ടിലെ പൊ​തു​ശ്മ​ശാ​നം: സ​മ​ര പ്ര​ഖ്യാ​പ​ന​വു​മാ​യി സ​മ​ര​സ​മി​തി
Thursday, October 24, 2019 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​നം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​യു​ക്ത സ​മ​ര​സ​മി​തി സ​മ​ര​വുമായി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ശ്മ​ശാ​ന നി​ർ​മാ​ണ​ത്തി​നെ​തി​രേ നി​ല​നി​ൽ​ക്കു​ന്ന സ്റ്റേ ​നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​നെ​തി​രെ സ​മ​ര​സ​മി​തി പ​ഞ്ചാ​യ​ത്തു​ട​നീ​ളം ന​ട​ത്താ​നി​രു​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര മാ​റ്റി​വച്ചു​വെ​ന്ന വാ​ർ​ത്ത സ​മ​ര​സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ന​ൽ​കി​യ​ത് ക​മ്മ​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മോ അ​റി​വോ​ടെ​യോ അ​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു ക​ട്ട​യ്ക്ക​ൽ, ക​ൺ​വീ​ന​ർ ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​എം.​നാ​രാ​യ​ണ​ൻ, ജോ​സ് ക​ണി​യാ​ശേരി എ​ന്നി​വ​ർ അ​റി​യി​ച്ചു.
പൊ​തു​ശ്മ​ശാ​ന​മെ​ന്ന പൊ​തു ജ​ന​ങ്ങ​ളു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം ന​വം​ബ​ർ 30 ന് ​ശ​ക്ത​മാ​യ ബ​ഹു​ജ​ന സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.