കാ​ർ​ഷി​ക വാ​യ്പ വി​ത​ര​ണം: തി​രു​വ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഒ​ന്നാ​മ​ത്
Thursday, October 24, 2019 12:28 AM IST
തി​രു​വ​മ്പാ​ടി: കഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം കാ​ർ​ഷി​ക വാ​യ്പാ വി​ത​ര​ണ​ത്തി​ൽ തി​രു​വ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജില്ലയിൽ ഒ​ന്നാം​സ്ഥാ​ന​ത്തും സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും എ​ത്തി​യ​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​തി​യ സേ​വ​ന മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മു​ന്നേ​റു​ന്ന ബാ​ങ്ക് വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്.
ബാ​ങ്കിം​ഗ് രം​ഗ​ത്തെ ആ​ധു​നി​ക​വ​ത്കര​ണം ഉ​ട​നെ പൂ​ർ​ത്തി​യാ​ക്കും. വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 26 ന് ​മൂ​ന്നി​ന് അ​നു​രാ​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ച് ചേ​രും. ലാ​ഭ വി​ഹി​തം വി​ത​ര​ണം ചെ​യ്യും. സെ​ക്ര​ട്ട​റി ലി​സ​മ്മ തോ​മ​സ്, ഡ​യ​റ​ക്ട​ർ അ​ബ്ര​ഹാം മാ​നു​വ​ൽ, അ​സി. സെ​ക്ര​ട്ട​റി പി​സി ജോ​സ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.