വീ​ട്ട​മ്മ കൈക്കുഞ്ഞു​മാ​യി പാ​ർ​ട്ടി ഓ​ഫീസി​ൽ അ​ഭ​യം തേ​ടി
Tuesday, November 12, 2019 12:26 AM IST
നാ​ദാ​പു​രം: മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദന​ത്തി​ൽ നി​ന്ന് മോ​ച​നം ആ​വ​ശ്യ​പ്പെ​ട് കൈ​കു​ഞ്ഞു​മാ​യി വീ​ട്ട​മ്മ കു​ള​പ​റ​മ്പി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി. തുടർന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി. ​പ്ര​ദി​പ് കു​മാ​ർ വ​ള​യം സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യോ​ട​പ്പം നാ​ട്ടു​കാ​രും വീ​ട്ട​മ്മ​യെ പു​തു​ക്ക​യ​ത്തെ കോ​ള​നി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​യി.
ഭ​ർ​ത്താ​വി​നെ​തി​രേ പ​രാ​തി​യി​ല്ലെ​ന്നും മ​ർ​ദന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് വീ​ട്ട​മ്മ​യു​ടെ ആ​വ​ശ്യം. നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടി​ട്ടും വീ​ട്ട​മ്മ സ​മ്മ​തി​ച്ചി​ല്ല. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പു​തു​ക്ക​യ​ത്തെ കോ​ള​നി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി സ്ഥി​ര​മാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​റു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.