കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഇ​ംഗ്ലീ​ഷ് പ​ഠനം ജ​ര്‍​മന്‍ സ്റ്റൈലില്‍
Tuesday, November 12, 2019 12:27 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഇം​ഗ്ലീ​ഷ് പ​ഠ​ന​ത്തി​ന് ജര്‍​മന്‍ സ്റ്റൈലില്‍. ജ​ര്‍​മനി​യി​ല്‍ നി​ന്നെ​ത്തി​യ ഇം​ഗ്ലീ​ഷ് ഭാ​ഷാ വി​ദ​ഗ്ധ​യാ​യ റീ​റ്റാ​ബി​ക്ക് ആ​ണ് പ​രി​ശീ​ല​ക. ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷി​നാ​ണ് പി​ര​ശീ​ല​നം ന​ല്‍​കു​ന്ന​ത്.
ജ​ര്‍​മ്മ​നി​യി​ലെ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്രി​ന്‍​സി​പ്പാ​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വി​ര​മി​ച്ച റീ​റ്റാ​ബി​ക്കി​ന്‍റെ ജ​ര്‍​മ്മ​ന്‍​ശൈ​ലി​യി​ലു​ള്ള ഭാ​ഷാ ക്ലാ​സ് വി​ദ്യാ​ഥി​ക​ള്‍​ക്ക് കൗ​തു​ക​മാ​കു​ന്ന​തോ​ടൊ​പ്പം ഈം​ഗ്ലീ​ഷി​നോ​ടു​ള്ള താ​ത്പ​ര്യ​വും വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു. മൂ​ന്നാ​ഴ്ച​യാ​ണ് ഇ​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ക്ലാ​സു​ക​ള്‍​ക്കാ​യ് പ്ര​ത്യേ​കം സ​മ​യം ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ സ​മ​യ​ത്തി​ന് ശേ​ഷം അ​ധ്യാ​പ​ക​ര്‍​ക്കാ​യും പ്ര​ത്യേ​ക ക്ലാ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇം​ഗ്ലീ​ഷ് ഭാ​ഷാ അ​ധ്യ​യ​ന​ത്തി​ലെ നൂ​ത​ന സാ​ധ്യ​ത​ക​ള്‍ അ​റി​യാ​നും പ​ഠി​ക്കാ​നും റീ​റ്റാ​ബി​ക്കി​ന്‍റെ പ​രി​ശീ​ലൂ​ടെ സാ​ധ്യ​മു​കു​ന്നു​ണ്ടെ​ന്ന് അ​ധ്യാ​പ​രും പ​റ​യു​ന്നു. പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ഡി. ഷൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.
സ്‌​കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന റെ​ജി ജെ. ​ക​രോ​ട്ടി​ന്‍റെ പ​ര​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഈ​വ​ര്‍​ഷ​വും വി​ദേ​ശ​ത്ത് നി​ന്ന് ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന​ത്തി​ന് വി​ദ​ഗ്ധ​യെ എ​ത്തി​ക്കാ​നാ​യ​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ വ​ര്‍​ഷ​മാ​ണ് ഇ​ദ്ദ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദേ​ശ പ​രി​ശീ​ല​ക​ര്‍ സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത്. ബാ​ന്‍റ് മേ​ള​ത്തി​ന് ജ​ര്‍​മ്മ​നി​യി​ല്‍ നി​ന്ന് അ​ല​ന്‍​വ​ള​റും, ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ത്തി​ന് ജ​ര്‍​മ്മ​ന്‍​കാ​ര​നാ​യ ഗോ​ട്ഫ്ര​ഡ് തോ​മ​സു​മെ​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ സ്‌​കൂ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ള്‍ ടീ​മും രൂ​പി​കൃ​ത​മാ​യി. വി​ദേ​ശ​ത്തു​നി​ന്ന് വി​ദ​ഗ്ധ​രെ​യെ​ത്തി​ച്ച് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ല്‍ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും വ​ലി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ന​ല്‍​കു​ന്ന​ത്.