ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ​വ​ല​യം; സ്വാ​ഗ​ത സം​ഘ​മാ​യി
Wednesday, November 13, 2019 12:59 AM IST
പേ​രാ​മ്പ്ര : ചെ​ങ്ങോ​ടു​മ​ല​യെ ക്വാ​റി മാ​ഫി​യ​യി​ൽ നി​ന്നും സം​ര​ക്ഷി​ക്കാൻ വേ​ണ്ടി കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​വക​ക്ഷി​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 29-ന് ​ന​ട​ത്തു​ന്ന ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ​വ​ല​യ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പീകരിച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ.​പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​വ​ര്‍​ത്ത​ക യോ​ഗം സം​ഘ​ടി​പ്പി​ച്ചു

പേ​രാ​മ്പ്ര : കേ​ര​ള സ്‌​റ്റേ​റ്റ് പോ​ലീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പേ​രാ​മ്പ്ര സ​ര്‍​ക്കി​ള്‍ പ്ര​വ​ര്‍​ത്ത​ക യോ​ഗ​വും പു​തി​യേ​ട​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ കെ. ​ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ല​ന്‍ , വി.​കെ. ബാ​ബു, ഇ.​ടി. സ​ത്യ​ന്‍ , സി.​പി. ഹ​മീ​ദ്, പി. ​ബി​ജു കൃ​ഷ്ണ​ന്‍ , കെ.​വി. രാ​ഘ​വ​ന്‍ , കെ.​എം. ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.