ഗ്രേ​റ്റ് ബോം​ബെ സ​ര്‍​ക്ക​സ് ഇ​ന്ന് മു​ത​ല്‍
Saturday, November 16, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: എ​ത്യോ​പ്യ​ന്‍ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഗ്രേ​റ്റ് ബോം​ബെ സ​ര്‍​ക്ക​സ് ഇ​ന്ന് മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങും. മി​നി ബൈപാ​സി​ല്‍ സ​രോ​വ​രം പാ​ര്‍​ക്കി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള പി.​വി.​കെ ഗ്രൗ​ണ്ടി​ലാ​ണ് പ്ര​ദ​ര്‍​ശ​നം. 1920ൽ തുടങ്ങിയ സർക്കസിൽ ചൈ​നീ​സ് റോ​ള​ര്‍ ഐ​റ്റം, അ​മേ​രി​ക്ക​ന്‍ ലി​മ്പി​ംഗ് ബോ​ര്‍​ഡ്, റ​ഷ്യ​ന്‍ സ്പൈ​ഡ് റി​ംഗ്, റ​ഷ്യ​ന്‍ ക്ലൗ​ണ്‍ സ്‌​കി​പ്പി​ംഗ്, ട്ര​പ്പീ​സ് ഇ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജ​ര്‍ ശ്രീ​ഹ​രി നാ​യ​ര്‍ അ​റി​യി​ച്ചു.
നൂ​റി​ല്‍​പ​രം ക​ലാ​കാ​ര​ന്മാ​രും 64ല്‍​പരം മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളു​മാ​ണ് പ്ര​ക​ട​ന​ത്തി​ല്‍ അ​ണി​നി​ര​ക്കു​ക. ഉ​ച്ച​യ്ക്ക് ഒ​ന്നിനും വൈ​കു​ന്നേ​രം നാ​ലിനും രാ​ത്രി ഏ​ഴിനുമാ​ണ് പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍. 100,200,300 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ . മ​ന്ദി​ര, സ​ബി​ന, സ​റീ​ന, ഊ​ര്‍​മി​ള എ​ന്നീ സ​ര്‍​ക്ക​സ് താ​ര​ങ്ങ​ളും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.