ക​നി​വ് 108 ആം​ബു​ല​ൻ​സ് കോ​ട​ഞ്ചേ​രി​യി​ലും
Saturday, November 16, 2019 12:33 AM IST
കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​നി​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 108' ആം​ബു​ല​ൻ​സ് കോ​ട​ഞ്ചേ​രി സി​എ​ച്ച്സി​ലും. രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഡ്രൈ​വ​റും ഒ​രു സ്റ്റാ​ഫ് ന​ഴ്സും ഉ​ൾ​പ്പ​ടെ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും.
തി​രു​വ​മ്പാ​ടി എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബീ​ന ജോ​ർ​ജ്, ഫ്രാ​ൻ​സീ​സ് ചാ​ലി​ൽ, ടെ​സി ഷി​ബു, ചി​ന്ന അ​ശോ​ക​ൻ, ജ​മീ​ല അ​സീ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ജെ​സി പി​ണ​ക്കാ​ട്ട്, ഷി​ജി തോ​മ​സ്, കെ.​പി. ചാ​ക്കോ​ച്ച​ൻ, പി​എ​ച്ച്എ​ൻ ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വിദ്യാർഥികളെ ആ​ദ​രി​ച്ചു

മു​ക്കം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി വ​രു​ന്ന പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഭ​ക​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ചു. ന​വം​ബ​ർ 14 ന് ​തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി 28 ന് ​അ​വ​സാ​നി​ക്കും. ആ​ദ​രി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ഴു​തി​യ ക​ത്തും ന​ൽ​കു​ന്നു​ണ്ട്. സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ സ്കൂ​ളി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥിയും ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പ്ര​ശാ​ന്ത് കൊ​ടി​യ​ത്തൂ​രി​നെ വീ​ട്ടി​ൽ ചെ​ന്ന് ആ​ദ​രി​ച്ചു. ഉ​വൈ​സ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത് കൈ​മാ​റി. ആ​യി​ഷ പൊ​ന്നാ​ട​യ​ണി​യി​ച്ചു. മു​ക്കം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പരിപാടി.