കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മു​ട​ക്കു​ന്ന​താ​യി പ​രാ​തി
Saturday, November 16, 2019 12:35 AM IST
കൂ​രാ​ച്ചു​ണ്ട്: താ​മ​ര​ശേ​രി - ത​ല​യാ​ട് വ​ഴി കൂ​രാ​ച്ചു​ണ്ട് -പേ​രാ​മ്പ്ര റൂ​ട്ടി​ൽ സ​ർ​വവീസ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഒ​രാ​ഴ്ച​യാ​യി സ​ർ​വീസ് മു​ട​ക്കു​ന്ന​താ​യി പ​രാ​തി. ഇ​തു​മൂ​ലം നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. രാ​വി​ലെ​യും, ഉ​ച്ച​യ്ക്കു​മാ​യി ര​ണ്ട് ട്രി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന ബ​സ് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു.
ചു​രു​ക്കം ബ​സു​ക​ൾ മാ​ത്ര​മു​ള്ള ഈ ​റൂ​ട്ടി​ൽ ബ​സ് സ​ർ​വീസ് മു​ട​ങ്ങി​യ​തോ​ടെ ഇ​തി​നെ ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്യു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്‍ ദു​രി​ത​ത്തി​ലാ​യ​ത്. അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ്‍ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.