ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മു​ള, തീ​റ്റ​പ്പു​ല്‍ തുടങ്ങിയവ വ​ച്ചു പി​ടി​പ്പി​ക്കും
Sunday, November 17, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി മു​ള, തീ​റ്റ​പ്പു​ല്‍ എ​ന്നി​വ വ​ച്ചു പി​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അഥോറി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഭീ​ഷ​ണി​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​തി​നാ​യി ആ​ക്‌ഷന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ക​ച്ച​ര്‍ ഓ​ഫീ​സ്, എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ്, സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നാ​ശം സം​ഭ​വി​ച്ച ശു​ചി​മു​റി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പു​ഴ പു​റ​മ്പോ​ക്കു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി ന​ട​ത്തു​ന്ന സ​ര്‍​വേ വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​ന​മാ​യി. പൂ​നൂ​ര്‍ പു​ഴ, ചെ​റു​പു​ഴ, ഇ​രു​വ​ഞ്ഞി പു​ഴ, കു​റ്റ്യാ​ടി പു​ഴ​ക​ളി​ലാ​ണ് സ​ര്‍​വേ ന​ട​ത്തു​ക. ക​ള​ക്ട​ർ എ​സ്.​സാം​ബ​ശി​വ​റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.