ഡീ​നു മ​രി​യ​യ്ക്ക് മി​ക​ച്ച ബാ​ല​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം
Sunday, November 17, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ബാ​ല​ന​ടി​യ്ക്കു​ള്ള പു​ര​സ്കാ​രം ഡീ​നു മ​രി​യ ജോ​സ് ക​ര​സ്ഥ​മാ​ക്കി. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യും ഭാ​ര​ത് ഭ​വ​നും ഫി​ലിം ക​ൾ​ച്ച​റും സം​യു​ക്ത​മാ​യാ​ണ് ശി​ശു​ദി​ന​ത്തി​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

എ​യ്ഞ്ച​ൽ ആ​ൻ​ഡ് ഡോ​ൾ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഈ ​മി​ടു​ക്കി​യ്ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.ച​ല​ച്ചി​ത്ര നി​രൂ​പ​ക​നാ​യ വി​ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ശ്ച​യി​ച്ച​ത്.സം​വി​ധാ​യ​ക​ൻ പ​ദ്മ​രാ​ജ​ന്‍റെ ഭാ​ര്യ രാ​ധാ​ല​ക്ഷ്മി ഡീ​നു മ​രി​യ​യ്ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വും അ​ട​ങ്ങി​യ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. വീ​ഫോ​ർ​ലൈ​ഫ് മീ​ഡി​യ വി​ഷ​ൻ നി​ർ​മ്മി​ച്ച് ജി​ന്‍റോ തോ​മ​സാണ് ഷോ​ർ​ട്ട് ഫി​ലി​ം സം​വി​ധാ​ന​ം ചെയ്തത്. ബാ​ബു ജോ​സ​ഫ്, ടീ​നു ജോ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഡീ​നു. ഇ​തി​ല​ഭി​ന​യി​ച്ച മ​റ്റു മൂ​ന്നു കു​ട്ടിക​ളും ഈ ​ദ​ന്പ​തി​ക​ളു​ടെ ത​ന്നെ മ​ക്ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഉണ്ട്.