കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​ം
Monday, November 18, 2019 12:08 AM IST
താ​മ​ര​ശേ​രി: കേ​ര​ള സ്റ്റേ​റ്റ് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (കെ​എ​സ്‌​കെ​ടി​യു) 23-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് താ​മ​ര​ശേ​രി ഓ​ര്‍​ക്കി​ഡ് ഹാ​ളി​ൽ തു​ട​ക്ക​മാ​യി. ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ത്ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ മാ​ത്രം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ താ​ത്പ​ര്യ​പ്പെ​ടു​മ്പോ​ള്‍ രാ​ജ്യ​ത്ത് ക​ട​ക്കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യ​വൈ​ക​ല്യം കാ​ര​ണം ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും ത​മ്മി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധി​ക്കു​ന്ന അ​ന്ത​ര​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ജ​ന​കീ​യ ജ​നാ​ധി​പ​ത്യ വി​പ്ല​വം ക​ര്‍​ഷ​ക​രെ അ​ണി​നി​ര​ത്തി സാ​ധ്യ​മാ​ക്ക​ണം. കു​ത്ത​ക​ക​ളു​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​ട​ങ്ങ​ളാ​ണ് ഇ​ന്ന് രാ​ജ്യ​ത്ത് എ​ഴു​ത്തി​ത്ത​ള്ളു​ന്ന​ത്. എ​ന്നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു വാ​ക്കു​പോ​ലും ബ​ജ​റ്റി​ല്‍ പ​റ​യാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ബാ​ബു ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സി. ​ബാ​ല​ന്‍ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍, കെ. ​കോ​മ​ള കു​മാ​രി, കെ.​കെ. ദി​നേ​ശ​ന്‍, ഗി​രീ​ഷ് ജോ​ണ്‍, വാ​യോ​ളി മു​ഹ​മ്മ​ദ്, ആ​ര്‍.​പി. ഭാ​സ്‌​ക​ര​ന്‍, പി.​സി. പു​ഷ്പ, പി.​കെ. സ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. കു​ഞ്ഞി​രാ​മ​ന്‍ പ​താ​ക​യു​യ​ര്‍​ത്തി.