ശ​ബ​രി​മ​ല​യി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബി​ജു​വി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ യാ​ത്രാ​മൊ​ഴി
Monday, November 18, 2019 12:08 AM IST
പേ​രാ​മ്പ്ര: കൃ​ത്യ​നി​ര്‍​വ്വ​ഹ​ണ​ത്തി​നി​ടെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ര്‍ ചെ​റി​യാ​ണ്ടി ബി​ജു​വി​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.30 ഓ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം കാ​ണാ​ന്‍ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും കാ​ത്തു​നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് കാ​ല​ത്ത് മു​ത​ല്‍ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്ത് നി​ന്നും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ ഒ​രു നോ​ക്ക് കാ​ണാ​ന്‍ എ​ത്തി​ച്ചേ​ര്‍​ന്നു.
രാ​വി​ലെ ഒ​ന്പ​തോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴേ​ക്കും വീ​ടും സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ തി​ങ്ങി നി​റ​ഞ്ഞി​രു​ന്നു.ജോ​ലി ല​ഭി​ച്ച് നാ​ല് വ​ര്‍​ഷ​മാ​വു​മ്പോ​ഴേ​ക്കാ​ണ് മ​ര​ണം മാ​ടി വി​ളി​ച്ച​ത്. ഏ​ഴ് മാ​സം പ്രാ​യ​മാ​യ പി​ഞ്ചു​മ​ക​ളെ​യും ലാ​ളി​ച്ച് വെ​ള്ളി​യാ​ഴ്ച ശ​ബ​രി​മ​ല​യി​ലേ​ക്ക് ഡ്യൂ​ട്ടി​ക്ക് പു​റ​പ്പെ​ട്ട ബി​ജു​വി​ന്‍റെ മ​ര​ണ വി​വ​രം നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ന​ടു​ക്ക​ത്തോ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്.
ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഉ​ത്ത​ര മേ​ഖ​ലാ ഐ​ജി അ​ശോ​ക് യാ​ദ​വ് മാ​താ​പി​താ​ക്ക​ളെ​യും ഭാ​ര്യ​യെ​യും ആ​ശ്വ​സി​പ്പി​ച്ചു. എം​എ​സ്പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ള്‍ ക​രീം, അ​ഡീ​ഷ​ണ​ല്‍ എ​സ്പി സു​ബ്ര​ഹ്മ​ണ്യം, നാ​ദാ​പു​രം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​പി. സു​നി​ല്‍ കു​മാ​ര്‍, കു​റ്റ്യാ​ടി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ എ​ന്‍. സു​നി​ല്‍ കു​മാ​ര്‍, പേ​രാ​മ്പ്ര സ​ബ്ബ് ഇ​ന്‍​സ്പ​ക്ട​ര്‍ പി.​എ​സ്. ഹ​രീ​ഷ് മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സേ​നാം​ഗ​ങ്ങ​ളും അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. പോലീ​സ് സേ​ന ഗാ​ര്‍​ഡ് ഓ​ഫ് ഓ​ര്‍​ണ​ര്‍ ന​ല്‍​കി സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന് യാ​ത്ര​മൊ​ഴി ന​ല്‍​കി.