അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണം: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി
Monday, November 18, 2019 12:08 AM IST
മേ​പ്പ​യൂ​ർ: അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ശു​പാ​ർ​ശ ചെ​യ്യു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി പ​റ​ഞ്ഞു. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു പോ​യ കീ​ഴ​രി​യൂ​രി​ലെ തൈ​ക്ക​ണ്ടി സു​രേ​ഷ് ബാ​ബു, ഗി​രി​ജ, ദേ​വ​നാ​രാ​യ​ണ​ൻ, വി​ഷ്ണു​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ സ്മ​ര​ണ​ക്കാ​യി തൈ​ക്ക​ണ്ടി കു​ടും​ബം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് 15 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച കീ​ഴ​രി​യൂ​ർ പാ​ലാ​ഴി താ​ഴ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജ​യാ​ന​ന്ദ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​കെ. കു​മാ​ര​ൻ, സ​വി​ത നി​ര​ത്തി​ന്റെ മീ​ത്ത​ൽ, സി​ഡി​പി​ഒ സു​മ പീ​റ്റ​ർ, പി.​കെ. ബാ​ബു, കെ.​കെ. ദാ​സ​ൻ, ടി.​യു. സൈ​നു​ദ്ദീ​ൻ, ഇ.​ടി. ബാ​ല​ൻ, പി. ​ഗം​ഗാ​ധ​ര​ൻ, ടി. ​ജ​മീ​ല, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ എം.​എ​ൻ.​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.