ക​രു​ണ പാ​ലി​യേ​റ്റി​വ് സെ​ന്‍റ​ർ വോള​ണ്ടി​യ​ർ ട്രെ​യി​നിം​ഗ് ക്യാ​മ്പ്
Monday, November 18, 2019 12:09 AM IST
പേ​രാ​മ്പ്ര: രോ​ഗീ പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ ബോ​ധ​മു​ണ്ടാ​ക്കാ​നും പ്ര​ദേ​ശ​ത്ത് ഒ​രു വോ​ള​ണ്ടി​യ​ർ ടീ​മി​നെ സ​ജ്ജ​മാ​ക്കാ​നും വേ​ണ്ടി ചെ​റു​വ​ണ്ണൂ​ർ ക​ക്ക​റ​മു​ക്കി​ലെ ക​രു​ണ പാ​ലി​യേ​റ്റി​വ് കെ​യ​ർ സെ​ന്‍റ​ർ വോള​ണ്ടി​യ​ർ ട്രെ​യി​നിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചെ​റു​വ​ണ്ണൂ​ർ നോ​ർ​ത്ത് മാ​പ്പി​ള എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പേ​രാ​മ്പ്ര മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ൻ ക​ൺ​വീ​ന​ർ എം ​കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​യി​പ്പോ​ത്ത് ത​ണ​ൽ പ്ര​തി​നി​ധി എ​ൻ. അ​ഹ​മ്മ​ദ്, എ​ൻ.​കെ. എ​ട​ക്ക​യി​ൽ, പി.​പി. മൊ​യ്തു, ബീ​ന, ശ്രീ​ലേ​ഖ പ​യ്യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പേ​രാ​മ്പ്ര ദ​യ പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് പ്ര​തി​നി​ധി ഇ.​പി. കു​ഞ്ഞ​ബ്ദു​ല്ല, ടി.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. എ​ൻ​എം​എം സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ കെ. ​ഡാ​നി​ഷ് മു​ഹ​മ്മ​ദി​നു​ള്ള "ക​രു​ണ' യു​ടെ ഉ​പ​ഹാ​രം എം. ​കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ ന​ൽ​കി. വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​വും കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ എ​യ​ർ ബെ​ഡ്, വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, നെ​ബു​ലൈ​സേ​ഷ​ൻ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ക​രു​ണ​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.