കംപ്യൂ​ട്ട​ര്‍ ലാ​ബും സ്‌​കൂ​ള്‍ ബ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 19, 2019 12:36 AM IST
താ​മ​ര​ശേ​രി: പ​ള്ളി​പ്പു​റം ജി​എം യു​പി​സ്‌​കൂ​ളി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​വ​ദി​ച്ച ഹൈ​ടെ​ക് ക​മ്പ്യൂ​ട്ട​ര്‍ ലാ​ബി​ന്റെ​യും എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് വ​ക​യി​രു​ത്തി അ​നു​വ​ദി​ച്ച സ്‌​കൂ​ള്‍ ബ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ റ​ണ്ണ​റ​പ്പാ​യ പ​ള്ളി​പ്പു​റം സ്‌​കൂ​ളി​നു​ള്ള ട്രോ​ഫി എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ബ്ര​ഹാം വ​ര്‍​ഗീ​സ്, ഇ​സ​ഹാ​ഖ് ചാ​ല​ക്ക​ര, ന​വാ​സ് ഈ​ര്‍​പ്പോ​ണ, എ​ന്‍.​പി.​മു​ഹ​മ്മ​ദ​ലി, ശി​വ​രാ​മ​ന്‍, ടി.​കെ. അ​ബ്ബാ​സ്, ഗി​രീ​ഷ് തേ​വ​ള്ളി, റ​ഫീ​ഖ് സ​ക്ക​രി​യ, പി.​സി. ജു​നൈ​സ്, സി​റാ​ജു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.