പൂ​വാ​റ​ൻ​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷം
Tuesday, November 19, 2019 12:37 AM IST
കൂ​ട​ര​ഞ്ഞി: പൂ​വാ​റ​ൻ​തോ​ട്, ഉ​റു​മി, മേ​ട​പാ​റ, ക​ല്ലം​പു​ല്ല്, കു​ളി​രാ​മു​ട്ടി തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​യി. പ്ര​കൃ​തി​ക്ഷോ​ഭം​കൊ​ണ്ട് കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് കു​ര​ങ്ങ് ശ​ല്യം ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണ്. വാ​ഴ​ക്കുല, വാ​ഴ​ക്കൂമ്പ്, ക​രി​ക്ക് തു​ട​ങ്ങി​യവ കുരങ്ങുകൾ ന​ശി​പ്പി​ക്കു​കയാണ്.
മു​ക​ളി​ലു​ള്ള വി​ള​ക​ൾ കു​ര​ങ്ങും , താ​ഴെ​യു​ള്ള വി​ള​ക​ൾ പ​ന്നി​ക​ളും ന​ശി​പ്പി​ക്കു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ ശ​ല്യ​ം പരിഹരിക്കാൻ ന​ട​പ​ടി​യെ​ടു​ത്ത് ക​ർ​ഷ​ക​രെ രക്ഷിക്ക​ണ​മെ​ന്ന് മൗ​ണ്ട് ഹീ​റോ​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, ഇ​മി​ൽ മാ​ത്യു, ജേ​ക്ക​ബ് മം​ഗ​ല​ത്തി​ൽ, കെ ​എം പ്ര​നൂ​പ്, ബി​ജേ​ഷ് കൂ​ടോ​ൽ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.