നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി മ​ര​ത്തി​ലി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Wednesday, November 20, 2019 1:01 AM IST
മു​ക്കം: കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 10.15 ഓ​ടെ ക​റു​ത്തപ​റ​മ്പി​ലാ​ണ് സം​ഭ​വം. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

അ​തേ​ദി​ശ​യി​ൽ പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പെ​ട്ട​ന്ന് വ​ല​തു വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​യി​ൽ ത​ട്ടി​യ മി​ന്ന​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഇ​ടി​യി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഒ​രു യാ​ത്ര​ക്കാ​ര​നെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യും നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. ഉ​ട​ൻ ത​ന്നെ തി​രു​വ​മ്പാ​ടി ഡി​പ്പോ​യി​ൽ നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​മെ​ത്തി​ച്ച് യാ​ത്ര​ തു​ട​ർന്നു.