മ​ത്സരം​ഒ​ഴി​വാ​ക്കി​യോ....​ഞ​ങ്ങ​ള​റി​ഞ്ഞി​ല്ലട്ടാ..
Thursday, November 21, 2019 12:37 AM IST
കോ​ഴി​ക്കോ​ട്: ക​ഥ​യ​റി​യാ​തെ ആ​ട്ടം​കാ​ണു​ക​ എ​ന്നു​പ​റ​യാ​റി​ല്ലേ...​ഇ​ന്ന​ലെ ജി​ല്ലാ​സ്‌​കൂ​ള്‍ ക​ലോ​ല്‍​സ​വ​വേ​ദി​യി​ലും ക​ണ്ട​ത് അ​താ​ണ്. വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ കോ​ഴ​വാ​ങ്ങു​ന്നു, മ​ത്സ​ര​ഫ​ല​ത്തി​ല്‍ കൈ ​ക​ട​ത്തു​ന്നു തു​ട​ങ്ങി നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍​ ന​മ്മ​ള്‍​കേ​ട്ട​താ​ണ്. എ​ന്നാ​ല്‍ മ​ത്സ​രം​ ഒ​ഴി​വാ​ക്കി​യ​തു​പോ​ലും​അ​റി​യാ​തെ​വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​സ്‌​റ്റേ​ജി​നു മു​ന്നി​ല്‍​മ​ണി​ക്കൂ​റു​ക​ളോ​ളം​കാ​ത്തി​രി​ക്കു​ന്ന​ത്ക​ണ്ട​ത് ഒ​രു​പ​ക്ഷേ ഇ​ന്ന​ലെ​യാ​യി​രി​ക്കും.
സാ​മൂ​തി​രി സ്‌​കൂ​ളി​ലെ വേ​ദി ഒ​ന്‍​പ​തി​ലാ​ണ്‌​സം​ഭ​വം. രാ​വി​ലെ 9.30-ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഹൈ​സ്‌​ക്കൂ​ള്‍ , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ക​ഥ​ക​ളി ഗ്രൂ​പ്പി​ന മ​ല്‍​സ​ര​ത്തി​ല്‍ ഓ​രോ ഗ്രൂ​പ്പു​ക​ള്‍ മാ​ത്ര​മാ​ണ്എ​ത്തി​യ​ത്. ആ​രോ​ട് മ​ത്സ​രി​ക്കു​മെ​ന്ന ചോ​ദ്യ​വു​മാ​യി മ​ല്‍​സ​രാ​ര്‍​ത്ഥി​ക​ള്‍ സം​ഘാ​ട​ക​രു​ടെ മു​ന്നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ മ​ത്സ​ര​ത്തി​ന് മ​റ്റു ടീ​മു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ക​ഥ​ക​ളി ഗ്രൂ​പ്പ് മ​ത്സ​രം കാ​ന്‍​സ​ല്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു.
പ​ങ്കെ​ടു​ക്കാ​ന്‍​ എ​ത്തി​യ​വ​ര്‍​ക്ക്‌​സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക്‌​യോ​ഗ്യ​ത​യും​ന​ല്‍​കി.​എ​ല്ലാ​വ​രും​ആ​ശ്വാ​സ​ത്തോ​ടെ​സ്‌​റ്റേ​ജി​ല്‍​ക​യ​റാ​തെ​മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ്‌ വി​ധി ക​ര്‍​ത്താ​ക്ക​ള്‍ മ​ത്സ​ര​വും കാ​ത്ത് വേ​ദി​ക്ക് മു​ന്നി​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത​റി​ഞ്ഞ​ത്.​ആ​ദ്യം അ​ന്തം​വി​ട്ടെ​ങ്കി​ലും എ​ന്നാ​ല്‍ പി​ന്നെ അ​ങ്ങ​നെ​യ​വാ​ട്ടെ എ​ന്നു​വി​ധി​ക​ര്‍​ത്താ​ക്ക​ളും​പ​റ​ഞ്ഞു.​ക​സേ​ര​യി​ല്‍​നി​ന്നും​എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​മെ​ന്ന ആ​ത്മ​ഗ​ത​വും.