ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി മ​രി​ച്ചു
Friday, November 22, 2019 10:39 PM IST
മു​ക്കം: കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ നീ​ലേ​ശ്വ​ര​ത്തി​നും പൂ​ള​പ്പൊ​യി​ലി​നും ഇ​ട​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി മ​രി​ച്ചു. നോ​ർ​ത്ത് കാ​ര​ശേ​രി​യി​ൽ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം റേ​ഷ​ൻ ക​ട ന​ട​ത്തു​ന്ന പൂ​ള​പ്പൊ​യി​ൽ നെ​ടും​ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ് (63) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.