പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ം: ബ​ദ​ല്‍ മാ​ര്‍​ഗങ്ങ​ളുമാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ കാ​മ്പ​യി​ന്‍
Saturday, November 23, 2019 1:06 AM IST
കോ​ഴി​ക്കോ​ട്: ഒ​രു ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​വും വി​ല്‍​പ​ന​യും സൂ​ക്ഷി​ക്ക​ലും 2020 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രോ​ധ​നം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​നും ബ​ദ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​നും അ​വ ഉ​പ​യോ​ഗി​ക്കാ​നു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് വി​പു​ല​മാ​യ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. ഉ​പ​യോ​ഗ​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന പാ​രി​സ്ഥി​തി​ക - ആ​രോ​ഗ്യ- മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ള്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു.
ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പൂ​ര്‍​ണ​മാ​യി അ​നു​വ​ര്‍​ത്തി​ച്ച് പ്ര​കൃ​തി സൗ​ഹൃ​ദ ബ​ദ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് പ്ര​ചാ​രം വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കു​ടും​ബ​ശ്രീ, മ​റ​റ് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ക​ര്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ബ​ദ​ല്‍ ഉ​ത്പ​ന്ന നി​ര്‍​മ്മാ​ണം വ്യാ​പ​ക​മാ​ക്കാ​നും ത്വ​രി​ത​പ്പെ​ടു​ത്താ​നു​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ഹ​രി​ത​നി​യ​മ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കും. സം​സ്ഥാ​ന​ത്ത് ഹ​രി​ത​നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ഇ​തു​വ​രെ 20 ല​ക്ഷം പേ​ര്‍​ക്ക് ഹ​രി​ത​നി​യ​മാ​വ​ലി പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​നം നേ​ടി​യ​വ​രി​ലൂ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​വും ഹ​രി​ത​നി​യ​മ​വും പ്ര​ച​രി​പ്പി​ക്കും. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ശി​ക്ഷ​യും തു​ട​ര്‍ ന​ട​പ​ടി​ക​ളും കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ബോ​ധ​വ​ത്കര​ണ സ​ന്ദേ​ശ​വും പ്ര​കൃ​തി സൗ​ഹൃ​ദ ബ​ദ​ല്‍ ഉ​ത്പ​ന്ന ഉ​പ​യോ​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച് എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും കു​ട്ടി​ക​ള്‍ മു​ഖേ​ന ആ​രം​ഭി​ക്കു​ന്ന കാ​മ്പ​യി​ന് 2020 ജ​നു​വ​രി ഒ​ന്നി​ന് തു​ട​ക്ക​മാ​വും.