സ്‌​കൂള്‍ പ​രി​സ​ര​ത്ത് നി​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Thursday, December 5, 2019 12:27 AM IST
നാ​ദാ​പു​രം: കാ​ട് മൂ​ടി​ക്കി​ട​ക്കു​ന്ന സ്‌​കൂള്‍ മൈ​താ​ന​ത്തി​ന് സ​മീ​പം റോ​ഡി​ല്‍ നി​ന്ന് കു​റ്റ​ന്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂള്‍ പ​രി​സ​ര​ത്ത് നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വം രാ​ത്രി 11ന് ​ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

പാ​മ്പി​നെ കു​റ്റ്യാ​ടി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി. സ്‌​കൂള്‍ മൈ​താ​നം ഏ​റെ കാ​ല​മാ​യി കാ​ട് മൂ​ടി കി​ട​ക്കു​ക​യാ​ണ് ഇ​വി​ടെ നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ളി​ക്കു​ന്ന​ത്. മൈ​താ​ന​ത്തി​ലെ പു​ല്ല് വെ​ട്ടി മാ​റ്റാ​ന്‍ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.