ഓ​ട്ടോ​യു​ടെ പി​റ​കി​ല്‍ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, December 5, 2019 10:40 PM IST
കോ​ഴി​ക്കോ​ട്: ഓ​ട്ടോ​യു​ടെ പി​റ​കി​ല്‍ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വെ​സ്റ്റ്ഹി​ല്‍ ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി​യി​ലെ പൂ​വ്വ​തൊ​ടു​ക​യി​ല്‍ കു​ട്ട​ന്‍റെ മ​ക​ന്‍ ര​തീ​ഷ്(28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.35 ഓ​ടെ വെ​സ്റ്റ്ഹി​ല്‍ പോ​ളി​ടെ​ക്‌​നി​ക്കി​ന് മു​ന്നി​ലാ​ണ് അ​പ​ക​ടം.

ഒ​രേ ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന മ​ത്സ്യം ക​യ​റ്റി​വ​ന്ന ലോ​റി ഓ​ട്ടോ​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ മ​റി​ഞ്ഞു. ഓ​ട്ടോ​യു​ടെ ഉ​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​റാ​യ ര​തീ​ഷി​നെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ലോ​റി ഡ്രൈ​വ​ര്‍ നോ​ര്‍​ത്ത് ക​ര്‍​ണാ​ട​ക സ്വ​ദേ​ശി മ​ഹേ​ഷി​നെ​തി​രേ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു.