ചു​വ​ർ​ചി​ത്ര പ്ര​ദ​ർ​ശ​നവുമായി ലി​ഞ്ജു​ഷ
Friday, December 6, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: ചു​വ​ർ​ചി​ത്ര ര​ച​ന​യി​ൽ വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ലി​ഞ്ജു​ഷ​യു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. കോ​ഴി​ക്കോ​ട് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യി​ൽ 'ജ​ലം’ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​ന​മാ​ണ് വ്യ​ത്യ​സ്ത​മാ​വു​ന്ന​ത്.
ക്ഷേ​ത്ര​ങ്ങ​ളോ​ട് എ​ക്കാ​ല​വും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ചു​വ​ർ​ചി​ത്ര ര​ച​ന​യി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം​വ​രു​ത്തി വ​ർ​ത്ത​മാ​ന​കാ​ല ബിം​ബ​ങ്ങ​ളെ ആ​വി​ഷ്ക​രി​ച്ചാ​ണ് ലി​ഞ്ജു​ഷ ശ്ര​ദ്ധേ​യ​യാ​വു​ന്ന​ത്. അ​ഭ​യാ​ർ​ഥി​ക​ൾ, സ്ത്രീ​യു​ടെ ച​രി​ത്രം, മ​ഴ​നി​ഴ​ൽ​ക്കാ​ടു​ക​ളി​ലെ കാ​ട്ടു​തീ എ​ന്നി​ങ്ങ​നെ പേ​രി​ട്ട മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ൾ ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​ങ്ങ​ളാ​ണ്. ക​ട​ത്ത​നാ​ട​ൻ ക​ള​രി, അ​ടു​ക്ക​ള, കൂ​ടു​തേ​ടു​ന്ന പ​ക്ഷി തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. മു​പ്പ​ത്തി​യ​ഞ്ചി​ല​ധി​കം ചു​വ​ർ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്.
പൂ​ക്കാ​ട് ക​ലാ​ല​യ​ത്തി​ൽ നി​ന്നു സ​തീ​ഷ് താ​യാ​ട്ടി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ചു​വ​ർ​ചി​ത്ര ര​ച​ന അ​ഭ്യ​സി​ച്ച​ത്. ആ​ർ​ട്ടി​സ്റ്റ് ആ​ലീ​സ് മ​ഹാ​മു​ദ്ര പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​തീ​ഷ് താ​യാ​ട്ട്, ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ, സി​വി​ക് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ ര​ണ്ട് ഗ്രൂ​പ്പ് എ​ക്സി​ബി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ലി​ഞ്ജു​ഷ ബാ​ലു​ശേ​രി പ​ടി​ഞ്ഞാ​റേ കു​ഴി​യി​ൽ ഭാ​സ്ക​ര​ന്‍റെ​യും ച​ന്ദ്രി​ക​യു​ടെ​യും മ​ക​ളാ​ണ്. എ​ട്ടി​ന് സ​മാ​പി​ക്കും.