പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ജ​ന​ങ്ങ​ളു​മാ​യ് അ​ടു​ത്ത​ബ​ന്ധ​ം: രാ​ഹു​ൽ ഗാ​ന്ധി
Friday, December 6, 2019 12:39 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് അ​ടി​സ്ഥാ​ന​പ​ര​മാ​യി ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ബ​ന്ധ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ വേ​ഗം ഇ​ട​പെ​ടാ​ൻ പ​ഞ്ചാ​യ​ത്ത് മെം​മ്പ​റ​ന്മാ​ർ​ക്കാ​ണ് സാ​ധി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന​ത് എം​പി, എം​എ​ൽ​എ എ​ന്നി​വ​രോ​ടൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്നു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി, ടി. ​സി​ദ്ദി​ഖ്, തോ​മ​സ് പാ​ല​ത്തി​ങ്ക​ൽ കോ​ട​ഞ്ചേ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് , പ​ല്ലാ​ട്ട് ആ​ഗ​സ്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ട​ഞ്ചേ​രി​യി​ൽ ന​ട​ന്ന റോ​ഡ് ഷോ​കാ​ണാ​ൻ വ​ള​രെ നേ​ര​ത്തെ ത​ന്നെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം റോ​ഡി​നി​രു​വ​ശ​വും വ​ൻ​ജ​നാ​വ​ലി ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. ആ​റു​മ​ണി​യോ​ടെ കോ​ട​ഞ്ചേ​രി​യി​ൽ എ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ ജ​നം ത​ടി​ച്ചു​കൂ​ടി. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്വീ​ക​രി​ച്ച് റോ​ഡ് ഷോ ​ന​ട​ത്താ​ൻ സ്വീ​ക​ര​ണ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും, സു​ര​ക്ഷ മു​ൻക​രു​ത​ലി​നെ തു​ട​ർ​ന്ന് അ​ത് ന​ട​ന്നി​ല്ല.​തു​ട​ർ​ന്ന് കോ​ട​ഞ്ചേ​രി മ​രി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പോ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​ച്ച​ൻ ച​ട​ങ്ങി​ൽ ഹി​ന്ദി​യി​ൽ ന​ട​ത്തി​യ സ്വാ​ഗ​ത പ്ര​സം​ഗം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ശം​സ​പി​ടി​ച്ചു പ​റ്റി.