വ​നം വ​കു​പ്പി​ന്‍റെ കേ​സ്: ക​ർ​ഷ​ക നേ​താ​ക്ക​ൾ​ക്കു മു​ൻ​കൂ​ർ ജാ​മ്യം
Friday, December 6, 2019 12:39 AM IST
പേ​രാ​മ്പ്ര: സം​യു​ക്ത സ​മ​ര സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഒ​ൻ​പ​തു പേ​ർ​ക്കെ​തി​രെ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്കു ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചു. ജി​തേ​ഷ് മു​തു​കാ​ട്, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ബാ​ബു കൂ​നം​ത​ടം, തോ​മ​സ് ആ​ന​ത്താ​നം, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, ദാ​സ് ജോ​ർ​ജ് ആ​ല​ക്ക​ള​ത്തി​ൽ, ജോ​ർ​ജ് കും​ബ്ലാ​നി എ​ന്നി​വ​ർ​ക്കാ​ണു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചൂ അ​ന്വേ​ഷി​ക്കാ​ൻ 20 ന് ​ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​യ ക​ർ​ഷ​ക നേ​താ​ക്ക​ളെ ക​യ്യേ​റ്റ​ക്കാ​ർ എ​ന്നു റേ​ഞ്ച​ർ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് വാ​ക്കു ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​ത് കൃ​ത്യ​നി​ർ​വ്വ​ഹ​ണ ത​ട​സ​മാ​ക്കി പ​രാ​തി ന​ൽ​കി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
വ​നം വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ക്ഷേ​ധം ഉ​യ​രു​ക​യു​ണ്ടാ​യി. ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.