തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ച്ച് വ​ള​മാ​ക്കി മാ​റ്റു​ം
Friday, December 6, 2019 12:40 AM IST
തി​രു​വ​മ്പാ​ടി: അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് പു​രോ​ഗ​തി കൈ​വ​രി​ച്ച തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് പു​തി​യ തു​ട​ക്കം കു​റി​ക്കു​ന്നു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​ർ, പ​ച്ച​ക്ക​റി ക​ട​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ച് സം​സ്ക​രി​ച്ച് വ​ള​മാ​ക്കി മാ​റ്റു​ന്ന പ്ര​ക്രി​യ​ക്ക് ഇ​ന്ന്തു​ട​ക്കം കു​റി​ച്ചു.
നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും ഹ​രി​ത ക​ർ​മ്മ സേ​നാ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ച് ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി പു​ന​രു​പ​യു​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​മാ​ണ് ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം. വേ​സ്റ്റ് ബി​ൻ ന​ൽ​കി​ക്കൊ​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ​റ മു​സ്ത​ഫ, റം​ല ചോ​ല​യ്ക്ക​ൽ, സ്മി​താ ബാ​ബു, നി​റ​വ് ' കോ-​ഓ​ർ​ഡി​നേ​റ്റ​ർ റി​നി​ൽ, പ്രീ​തി രാ​ജീ​വ്, ബി​ന്ദു ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.