റോ​ഡ് വി​ക​സ​നത്തിന് ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം: മ​ന്ത്രി
Friday, December 6, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ഭാ​വി​യി​ല്‍ നാ​ടി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്ന തി​രി​ച്ച​റി​വോ​ടെ റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍.
പേ​രാ​മ്പ്ര ചാ​ലി​ക്ക​ര പു​ളി​യോ​ട്ട് മു​ക്ക് -അ​വ​റാ​ട്ട് മു​ക്ക് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന​ത്തി​ന് വേ​ണ്ടി ആ​രു​ടെ​യും ഭൂ​മി ബ​ലം പ്ര​യോ​ഗി​ച്ച് ഏ​റ്റെ​ടു​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ന​യ​മ​ല്ല.
സ്ഥ​ലം വി​ട്ടു കൊ​ടു​ക്കാ​ന്‍ സ്വ​മേ​ധ​യാ ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​രി​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ റോ​ഡ് വീ​തി കൂ​ട്ടു​ന്ന കാ​ര്യം ആ​ലോ​ചി​ക്കൂ. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ റോ​ഡ് വീ​തി കൂ​ട്ട​ണം എ​ന്ന് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സാ​ധി​ക്കും.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ പെ​ട്ട​താ​ണ് റോ​ഡ് നി​ര്‍​മാ​ണം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടെ​ങ്കി​ലും പ്ര​ള​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ക​ര്‍​ന്നു പോ​യ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മൂ​രാ​ട് സ്‌​കൂ​ള്‍ വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. എ​ട്ട് മാ​സ​മാ​ണ് ടെ​ണ്ട​ര്‍ അ​നു​സ​രി​ച്ചു​ള​ള കാ​ലാ​വ​ധി. എ​ന്നാ​ല്‍ നാ​ല് മാ​സ​ത്തി​ന​കം പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റ​ങ്ങോ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ എ.​കെ ബാ​ല​ന്‍ , വി.​എം മ​നോ​ജ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.